Monday, November 29, 2010

ബാലകാണ്ഡം....

ബാലകാണ്ഡം....

നാല്  ദശാബ്ദങ്ങള്‍ക് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയില്‍ പളുങ്ക് മണികള്‍ പോലെ തെളിയുന്ന ഒരു ചിത്രം കടത്തു വള്ളത്തില്‍ ആഹ്ലാദത്തോടെ യാത്ര ചെയ്യുന്ന ഒരു ബാലന്റെതാണ് ...എട്ടോ ഒന്‍പതോ വയസുകാരന്‍.. വെള്ളിയാഴ്ച വൈകുന്നേരമാകാന്‍ കൊതിയോടെ കാത്തിരുന്നു വീടിലെത്തി പുത്തന്‍ ഉടുപ്പ് ധരിച്ചു ആവേശത്തോടെ അച്ഛന്‍ വീട്ടിലേക്കുള്ള  ആ യാത്ര...രണ്ടു  ദിവസത്തെ മനം കുളിര്‍പിക്കുന്ന അവധി ദിവസങ്ങള്‍...അസ്തമയ സൂര്യന്‍ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ നിശബ്ദമായ കായലിലൂടെ കടത്തു തോണി പതുക്കെ ഒഴുകി മുന്നേറുന്നു....തോനിക്കാരന്റെ തുഴയെറിയലില്‍ പരിഭ്രമിച്ചു കുഞ്ഞുമല്സ്യങ്ങള്‍ ചിലത് മേലോട്ട് ചാടുന്നു...ചിലത് വള്ളത്തില്‍  വീണു പിടയ്കുന്നു....അക്കരെയെത്താന്‍  അര മണിക്കൂറോളം....കായല്‍ കാഴ്ചകള്‍ കണ്ടു കണ്ടു...ഒരു സ്വപ്ന ജീവിയായി  മാറുകയായിരുന്നു...

4 comments:

  1. മുഖമില്ലെന്കിലും മനസ്സില്‍ കാണുന്നു ഈ ദൃശ്യം ...എഴുത്ത് മനോഹരം എന്ന് പറയേണ്ടല്ലോ അല്ലെ !!!...

    അസ്തമയ സൂര്യന്‍ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ നിശബ്ദമായ കായലിലൂടെ കടത്തു തോണി പതുക്കെ ഒഴുകി മുന്നേറുന്നു..ഗ്രേറ്റ്‌

    ReplyDelete
  2. തുടക്കം മനോഹരമായി ..കൊതിപ്പിക്കുന്ന വരികള്‍
    ധൈര്യമായി മുന്നോട്ടു പോകു ..

    ReplyDelete
  3. ചെറിയ സംഭവ വിവരണങ്ങള്‍ ആകാം ..

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം