ജനതതികളുടെ ജനന മരണങ്ങള് കണ്ടു ഞാന്‍ ... അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ... ജീവന്റെ അമൃതമായ് ജീവിതത്തിന്റെ ഉപ്പായ് ഒഴുകുന്നു ഞാന്‍ കൈതപ്പുഴ; കാലപ്രവാഹിനി !
Saturday, November 27, 2010
parayan marannathu/പറയാന്‍ മറന്നത്....
പറയാന്‍ മറന്നത്....
എവിടെയാണ് എന്റെ അന്വേഷണങ്ങള്‍ തുടങ്ങിയത്...ക്ലാസ്സ് മുറികളിലെ വിരസമായ പകലുകള്‍ അവസാനിക്കുമ്പോള്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത് ആ കായലരികത്തെക്കാന് ........അസ്തമയ സൂര്യന്റെ ചുവന്ന രശ്മികള്‍ വീണ ഓളങ്ങള്‍ നല്കുന്ന വര്ണക്കാഴ്ചകള് നോക്കി എത്ര നേരം....ആകാശത്തിന്റെ അനന്തതയില്‍ വാരിയെറിഞ്ഞ പൂമാല പോലെ പറന്നു പോകുന്ന പറവകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായി ആദ്യം കാണുന്നത് ഈ കായല്‍ തീരത്ത് നിന്നാണ് ---കൊതുമ്പു വള്ളത്തില്‍ തുഴയെറിഞ്ഞ് പാഞ്ഞു പോകുന്നയാള്‍ വിസ്മയപ്പെടുത്തിയതും ഇതേ തീരത്ത് വച്ചാണ്....കായലുകള്‍ അതിരിടുന്ന ഒരു ഗ്രാമത്തിലെ ബാല്യം,കൌമാരം,യൌവ്വനം....ഓര്‍മകളുടെ കൊച്ചോ ളങ്ങളുടെ നനുത്ത തിരയടികള്‍ ഇപ്പോഴും പാദങ്ങളെ ഇക്കിളിപെടുതുന്നു.........കിഴക്ക് കൈതപ്പുഴ കായല്‍....പടിഞ്ഞാറു കുമ്പളങ്ങി കായല്‍...(ഈ കായലിനു തെക്ക് വെളുത്തുള്ളിക്കായാല്‍ എന്നും വടക്ക് ഇടകൊച്ചി കായല്‍ എന്നുമാണ് വിളിപ്പേര്....)വടക്ക് ഭാഗത്തും പുഴ...ഇവിടെ മരുകരയെ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം (ഗ്രാമത്തെ നഗരവുമായി വലിച്ചടുപ്പിക്കുന്ന പാലം.......പാലത്തില്‍ നിന്ന് നോക്കിയാല്‍ രണ്ടു കായലും ഒന്നായി അറബി കടലിലേക്ക് ഒഴുകുന്ന മനോഹരമായ കാഴ്ച....കായലിനപ്പുറം കുമ്പളങ്ങി എന്നാ കൊച്ചു ദ്വീപും.... ഗ്രാമത്തിന്റെ സന്തോഷവും സങ്കടവും കായലുകള്‍ ഒപ്പിയെടുക്കുന്നു.....
Labels:
ഓര്മ
Subscribe to:
Post Comments (Atom)
മനോഹരമായ വരികള്‍
ReplyDeleteഗൃഹാതുരമായ ഓര്‍മ്മകള്‍ ...
കടവില്‍ ഞാന്‍ ഓളങ്ങളെ നോക്കി നെടുവീര്‍പ്പിടുമ്പോള്‍
തീരം വിട്ടൊഴിഞ്ഞു പോയ തോണിക്കാരാ ...
അകലെ നീ തേടുന്ന മറുകര
അകന്നു പോവുകയാണോ ?
കൊള്ളാട്ടോ പഹയാ
ReplyDeleteപറയാൻ മറന്നത് ഓർമ്മപ്പെടുത്തിയത് തന്നെ മനോഹരം.
ReplyDeletepradeep chetta nice...........
ReplyDelete