Monday, January 23, 2012

പുസ്തക പരിചയം - ഇഷ്ട വാക്ക്

 ഇഷ്ട വാക്ക്       
 "അമ്മയുടെ പിടി വിട്ട് ഓടിയകലുന്ന കുട്ടിയെപ്പോലെയാണ്  എഴുത്തുകാര്‍ക്ക് വാക്കുകള്‍...അദ്ഭുതപ്പെടുത്തുന്ന അര്‍ത്ഥങ്ങളുമായി പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അവന്‍ തിരിച്ചുവരും"
         എഴുത്തുകാര്‍ അറിയാതെ അവരുടെ പ്രിയ വാക്കുകളായി മാറുന്ന പദങ്ങള്‍ കല്‍ക്കണ്ടം  പോലെ   പെറുക്കിയെടുക്കുകയാണ്  "ശ്രീജിത്ത്‌ പെരുന്തച്ചന്‍". തൊടിയിലെ പൂവുകളില്‍ നിന്നും പറന്നു പൊങ്ങുന്ന വര്‍ണ്ണ ശലഭങ്ങള്‍ക്കും,  മിന്നാമിനുങ്ങുകള്‍ക്കും പിന്നാലെ പായുന്ന കൌതുകക്കാരനായ കുസൃതി കുരുന്നിനെ പോലെ ഒത്തിരി ഓടി തളര്‍ന്നിട്ടാവണം, ശ്രീജിത്തിനു ഈ വാക്കുകള്‍ ഉള്ളം കയ്യില്‍ കോരിയെടുക്കാനായത്...തൃശൂര്‍ എച്  ആന്‍ഡ്‌ സി പബ്ലിക്കേഷന്‍സ്  പുറത്തിറക്കിയ ശ്രീജിത്ത്‌ പെരുന്തച്ചന്റെ "ഇഷ്ട വാക്ക്" വായനക്കാരന്റെയും പ്രിയ പുസ്തകമാകുന്നത് അങ്ങിനെയാണ് ....ഓ എന്‍ വി, മുകുന്ദന്‍, പുനത്തില്‍, അശോകന്‍ ചരുവില്‍, സേതു, എ അയ്യപ്പന്‍, മാടമ്പ് , അഷിത, പെരുമ്പടവം, ചന്ദ്രമതി, കുരീപ്പുഴ, റോസ് മേരി, സാറ ജോസഫ്‌ , കാക്കനാടന്‍,സുഗതകുമാരി തുടങ്ങി മുപ്പതോളം എഴുത്തുകാരുടെ 
ഇഷ്ട വാക്ക്  തേടിയെടുത്ത്,  വശ്യമായ ശൈലിയില്‍ വായനക്കാരുടെ കയ്യിലെത്തിച്ചിരിക്കുന്നു ശ്രീജിത്ത്‌... പ്രിയ കവിയായ ഓ എന്‍ വിയുടെ ഇഷ്ട വാക്കായി ശ്രീജിത്ത്‌  കണ്ടെത്തുന്ന "വെറുതെ" എന്ന കുറിപ്പില്‍ നിന്നും കുറച്ചു മാത്രം എടുത്തു ചേര്‍ക്കുന്നു...- "എഴുതിയതൊന്നും വെറുതെയായില്ല" 
                   "എഴുതിയതില്‍ ഒരു വരിപോലും വെറുതെയാവാഞ്ഞത്  കൊണ്ടാണോ എന്തോ ഓ എന്‍ വിക്ക് വെറുത എന്ന വാക്കിനോട് ഇത്രയ്ക്കിഷ്ടം.  എന്താണ് ആ വാക്കിനോട് ഇത്ര പ്രിയമെന്ന് ചോദിച്ചാല്‍ കവി പറയും എന്താണെന്നറിയില്ല പണ്ട്  തൊട്ടേ വെറുതെയോരിഷ്ടമെന്നു..
വെറുതെ എന്ന വാക്ക്  എഴുത്തിനിടയില്‍ വെറുതെ കടന്നു വരുന്നതാണെന്ന് കവി.  എന്ന് വച്ചാല്‍ അബോധപൂര്‍വം...
എന്നാല്‍ ആ വാക്കില്‍ ഒരു ജന്മത്തിന്റെ സത്ത അത്രയുമുണ്ട്..ജീവിതത്തിന്റെ വ്യര്‍ത്തഥയുണ്ട്..ഓ എന്‍ വി അത് പറയുമ്പോള്‍ ഒരു കാവ്യ ജീവിതത്തിന്റെ സഫലതയാണതില്‍ ...
ഒരു വട്ടം കൂടിയാപുഴയുടെ തീരത്ത്/വെറുതെയിരിക്കുവാന്‍ മോഹം/വെറുതെയിരുന്നാ കുയിലിന്റെ പാട്ടുകേട്ടെ/തിര്പാട്ടു പാടുവാന്‍ മോഹം/വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും/വെറുതെ മോഹിക്കുവാന്‍ മോഹം/...ഒരു കവിതയില്‍ തന്നെ എത്ര വെറുതെയാണെന്ന് നോക്കൂ...വെറുതെ എന്ന വാക്ക് കവിയോടൊപ്പം ഒരു പേരക്കുട്ടിയെപ്പോലെ വിരലില്‍ തൂങ്ങി നടക്കുന്നു......
അറുപതു രൂപ വിലയുള്ള ഈ പുസ്തകം വി പി പി യായി കിട്ടുന്നതിനു... mail@handcbooks.com എന്ന വിലാസത്തില്‍ 
ബന്ധപ്പെടുക...വെറുതെയാവില്ല  തീര്‍ച്ചയായും ഈ പുസ്തകം...18 comments:

 1. ഇത് രസകരമായ അന്വേഷണവും വായനാനുഭവവും ആയിരിക്കും :)
  പങ്കുവച്ചതിനു നന്ദി :)

  ReplyDelete
 2. മറ്റൊരാളുടെ എഴുത്തിനെ പ്രകീര്‍ത്തിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന വിശാല മനസേ നിനക്ക് സ്വസ്തി!

  (കണ്ണൂരാനന്ദ ആസാമിയുടെ കല്ലിവല്ലി ആശ്രമത്തില്‍ വന്നു കാണിക്ക അര്‍പ്പിച്ചതിനു പെരുത്ത് നന്ദി കേട്ടോ)

  ReplyDelete
 3. വായിച്ചു .ആശംസകൾ.

  ReplyDelete
 4. നല്ലൊരു ഉദ്യമം.

  ReplyDelete
 5. ഇത് നന്നായി .ഓരോരുത്തര്‍ക്കും ഓരോ ഇഷ്ട വാക്കുണ്ട് .പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി .

  ReplyDelete
 6. ഈ പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 7. വെറുതെയാവില്ല ഈ പരിചയപ്പെടുത്തല്‍.

  ReplyDelete
 8. ഇത് കൊള്ളാലോ..ഒന്ന് വായിക്കണം.

  ReplyDelete
 9. parichayappeduthalinu nandhi... Pinne blogil puthiya post.... PRITHVIRAJINE PRANAYIKKUNNA PENKUTTY...... vayikkane........

  ReplyDelete
 10. ഇതെന്തായാലും നല്ല ഉദ്യമം തന്നെ.
  ഇഷ്ട്ടപ്പെട്ടു ഈ പരിചയപ്പെടുത്തൽ..
  ആശംസകൾ നേർന്നുകൊണ്ട്...പുലരി

  ReplyDelete
 11. ഈ പരിചയപ്പെടുത്തല്‍ തീര്‍ച്ചയായും നല്ലൊരു ശ്രമം തന്നെയാണ്..
  നന്‍മകള്‍ നേരുന്നു..

  ReplyDelete
 12. പ്രിയപ്പെട്ട സുഹൃത്തേ,
  പുസ്തക പരിചയപ്പെടുത്തല്‍ വളരെ നന്നായി. ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട ഒരു വാക്കുണ്ട്.
  ശരി തന്നെ.
  സസ്നേഹം,
  അനു

  ReplyDelete
 13. കൈതപ്പുഴയുടെ ഈ പരിചയപ്പെടുത്തല്‍ വെറുതെ ആകില്ല ..നന്നായി ട്ടോ..:)

  ReplyDelete
 14. കൊച്ചുമോള്‍, മേഹദ്, അനുപമ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..
  മറ്റൊരു പോസ്റ്റ്‌ തൊട്ടു മുമ്പായി " വീട് അഥവാ കൂട് "
  ഉണ്ട് ..അതും നോക്കണം...സ്നേഹത്തോടെ...

  ReplyDelete
 15. പുസ്തകപരിചയത്തിനു നന്ദി.

  ReplyDelete
 16. Dear Kumaaran
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..

  ReplyDelete
 17. നന്നായി .വെറുതെ പറയുന്നതല്ല .ഈ തരത്തില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതി നു അനുമോദനങ്ങള്‍ .

  ReplyDelete
 18. ഈ പുസ്തകത്തെപ്പറ്റി പലരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞു..പരിചയപ്പെടുത്തൽ വളരെ നന്നായി.

  ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം