Saturday, January 8, 2011

എന്റെ വേരുകള്‍

എവിടെയാണ് തുടങ്ങേണ്ടത്....
ആദ്യം അച്ഛന്റെ വീടിനെകുറിച്ച് തന്നെയാവാം.. അച്ഛന്റെ അച്ഛന്‍ - കണ്ണന്‍ എന്നായിരുന്നു പേര്...
കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ മുപ്പതുകളില്‍  കലാ പ്രവര്‍ത്തനങ്ങള്‍ക്  മുന്‍കൈ എടുക്കുകയും നിരവധി കലാകാരന്മാരെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു റിഹേര്‍സല്‍ കൊടുത്തു  അന്നത്തെ ജനപ്രിയ കലാ രൂപമായ ബാലെ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചു കലയെ സാധാരണ ജനങ്ങളിലെതിക്കുന്നതിനു വലിയ സംഭാവന നല്‍കിയ മഹാനായിരുന്നു മുത്തച്ഛന്‍... അന്ന് കലാകാരന്മാര്ക് പ്രതിഫലം മൂന്ന് നേരം ആഹാരം മാത്രമായിരുന്നു  ..
.(ആഹാരം പോലും അക്കാലത്തു കിട്ടാക്കനി ആയിരുന്നു!!!.) നാട്ടിലെ പ്രശസ്തനായ ഒരു തയ്യല്‍ക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം ....കിട്ടുന്ന തുച്ഛമായ  വരുമാനം ഇങ്ങനെ കലാകാരന്മാര്ക് പങ്കു വയ്കുന്നതില്‍ ഒട്ടും മന പ്രയാസവും അദ്ദേഹത്തിനില്ലായിരുന്നു....ഭാര്യയും ആറു മക്കളുമടങ്ങുന്ന വലിയ കുടുംബം ആഹ്ലാദത്തോടെ അദ്ദേഹത്തിന് പിന്തുണ നല്‍കി...എസ് പി പിള്ള,സീ ഓ ആന്റോ, പീ ജെ ആന്റണി എന്നിവരൊക്കെ ആദ്യകാലത്ത് മുത്തച്ഛന്റെ കലാ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു...(എസ് പീ പിള്ള പിന്നീട് പ്രശസ്തനായ സിനിമാ താരം  ആയി മാറി....)  ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം അമ്പതുകളില്‍ അച്ഛന്‍ കമ്മുണിസ്റ്റു പാര്‍ടിയുടെ കലാ വിഭാഗത്തിന്റെ നേതൃ ഗ്രൂപ്പില്‍ വരികയും നാടക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്തു...

6 comments:

  1. family full കലാകരന്മാരാനല്ലോ, wat abt U ?

    ReplyDelete
  2. അളിയാ വംശ പരമ്പരയുടെ kadha തുടരട്ടെ.. ആശംസകള്‍ ...:)

    ReplyDelete
  3. വരട്ടെ ..കാത്തിരിക്കാം ....

    ReplyDelete
  4. തീര്‍ച്ചയായും തുടരണം പ്രദീപ്‌ ചേട്ടാ കാത്തിരിക്കുന്നു

    ReplyDelete
  5. മുഴുവനാക്കിയില്ലല്ലോ ഭായ്

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം